പ്രശസ്ത ആന ചികിൽസകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് തൃശൂരിൽ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ പത്തിന് കുമ്പളങ്ങാട് അവണപറമ്പ് മനയിൽ.
എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലിന്റെ സമയം ദീർഘിപ്പിച്ചു
തിടമ്പേറ്റുന്ന ആനകൾക്ക് ദേശക്കാരുടെ ഹൃദയങ്ങളിൽ പവിത്രമായ സ്ഥാനമാണ്. ആനകളുടെ അസുഖം ഭേദമാക്കുന്ന അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അതുക്കൊണ്ട് തന്നെ തൃശൂരിന്റെ പ്രിയപ്പെട്ടവനായിരുന്നു.
അഞ്ഞൂറിലേറെ ആനകളെ ചികിൽസിച്ച് സുഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വത്തിന്റെ ആന ചികിൽസ സമിതി അംഗമായിരുന്നു. ആനയെ മയക്കുവെടി വച്ച് ഡോക്ടർമാർ തളച്ച സമയം. ആനയുടെ ദേഹാമാസകലം പൊള്ളിയത് പാർശ്വഫലമായിട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക