രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പിലേക്ക് എത്തുന്നു. തിങ്കളാഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഒത്തു തീര്‍പ്പ്. എം ടിക്കാണ് കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ അവകാശം.
ഒത്ത് തീര്‍പ്പ് വ്യവസ്ഥയിൽ രണ്ടാമൂഴം ആസ്പദമാക്കി ശ്രീകുമാര്‍ മേനോന് സിനിമ ചെയ്യാന്‍ പാടില്ലെന്ന് പറയുന്നു. എന്നാൽ ശ്രീകുമാര്‍ മേനോന് മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാന്‍ തടസം ഉണ്ടാവില്ല. ഭീമന് കേന്ദ്ര കഥാപാത്രം ആകാന്‍ പാടില്ലെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ പറയുന്നു.
കേസ് ഒത്തു തീര്‍പ്പായ വിവരം ഇരു കൂട്ടരും സുപ്രീം കോടതിയെ അറിയിക്കും. സിനിമയ്ക്കായി എംടി തയ്യാറാക്കിയ തിരക്കഥ തിരിച്ച് നല്‍കാനും സംവിധായകന് ശ്രീകുമാര്‍ മേനോന് അഡ്വാന്‍സായി നല്കിയ 1.25 കോടി രൂപ തിരിച്ച് നല്‍കാനും ധാരണയായിട്ടുണ്ട്. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക