‘നിങ്ങള്‍ ഒരാള്‍ക്ക് വരുത്തി വെക്കുന്ന ഹാനി സ്വയം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് മനസിലാവില്ല. അത് മനസിലാക്കിപ്പിക്കാനാണ് ഞാന്‍ ഇവിടെയുള്ളത്. എന്ന് കര്‍മ്മ’. നടി ഭാവന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണിത്. ഈ പോസ്റ്റ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളായ മൃദുല മുരളി, ഗായിക സയനോര, ഷഫ്ന എന്നിവര്‍ ഭാവനയുടെ ഈ പോസ്റ്റിന് കമന്റുമായി എത്തി.
ബെംഗളൂരു ലഹരിമാഫിയ: കുരുക്കിൽ വിഐപികളും സൂപ്പർസ്റ്റാറുകളും
വിവാഹശേഷം ഭര്‍ത്താവ് നവീനോടൊപ്പം ബെംഗളൂരുവിലാണ് ഭാവന . ഒപ്പം കന്നഡ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിക്കുന്നുമുണ്ട് ഭാവന. ശിവരാജ് കുമാര്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘ഭജറംഗി 2’ല്‍ ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡാര്‍ലിംഗ് കൃഷ്ണ നായകനാവുന്ന ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ചിത്രത്തിലും ഭാവനയുണ്ട്. സംവിധായകന് സലാം ബാപ്പുവാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക