തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സമരത്തിന് ഇറങ്ങിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. പൊലീസ് എല്ലായിടത്തും സമരങ്ങള്‍ ശക്തമായി നേരിടുന്നതിനിടയിലാണ് ഡി.വൈ.എഫ്.ഐയുടെ സമരം.
മന്ത്രി കെ.ടി.ജലീല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ സമരം നടത്തുകയാണ്. അതിനിടയിലാണ് ഡി.വൈ.എഫ്.ഐയും സമരത്തിനിറങ്ങിയത്.
കേന്ദ്രമന്ത്രി വി.മുരളീധരന് രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരം. നയതന്ത്ര ബാഗേജ് വഴിയല്ല സ്വര്‍ണക്കടത്തെന്ന് വി.മുരളീധരന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാന്‍ വി.മുരളീധരന് ശ്രമിക്കുന്നു എന്നാണ് ഡി.വൈ.എഫ്.ഐ. ഉയർത്തുന്ന ആരോപണം. ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങളില്‍ വ്യാപകമായി ഇന്ന് ധര്‍ണ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക