ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പാലം ഒലിച്ചുപോയി. 1.42 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് പുഴയിലെ കുത്തൊഴുക്കില്‍ ഒലിച്ചുപോയത്.
ബിഹാറിലെ കിഷന്‍ഗഞ്ചിലാണ് സംഭവം. കങ്കായ് നദിക്ക് കുറുകെ നിര്‍മ്മിച്ച പാലമാണ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ഒലിച്ചുപോയത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് പാലം തകരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാലം നിര്‍മ്മാണത്തില്‍ അഴിമതി ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടുത്തിടെയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് പാലം തകര്‍ന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക