പ്രിന്‍സ് ഹാരി രാജകുമാരന്റെ 36-ാം പിറന്നാളിൽ 130,000 യു.എസ് ഡോളര്‍ (95,69,319 ഇന്ത്യൻ റുപ്പീസ്) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കിയിരിക്കുകയാണ് മെഗാൻ മാർക്കിളും പ്രിന്‍സ് രാജകുമാരനും. കാംഫെഡ് ചാരിറ്റി എന്ന കാമ്പയിനിയിലാണ് തുക ഏൽപിച്ചത്.
കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം
കാമ്പയിൻ ഫോര്‍ ഫീമെയില്‍ എജ്യൂക്കേഷന്‍ എന്ന ഈ കമ്പനി പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സിംബാബ്വെ, സാംബിയ, ടാന്‍സാനിയ, മലാവി എന്നീ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഇവരുടെ ഫാന്‍സ് സംഘടനയും ഇതിലേയ്ക്ക് തുക സംഭാവന ചെയ്തിട്ടുണ്ട്. ജന്മദിനം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നും സംഭാവന നൽകിയ എല്ലാവർക്കും നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക