ന്യൂഡെല്‍ഹി: 2021ലെ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി പുറത്തുവന്നു. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു; ആറാം വട്ട കമാന്‍ഡര്‍ തല ചർച്ചയിലും തീരുമാനമായില്ല
എഞ്ചിനീയറിംഗ് / ടെക്നോളജി / ആർക്കിടെക്ചർ, ആർട്സ്, കൊമേഴ്സ്, സയൻസ് എന്നീ ബിരുദാനന്തര ബിരുദ വിഷയങ്ങളിലെ അപേക്ഷകരുടെ മികവ് ദേശീയതലത്തില്‍ വിലയിരുത്തുന്ന പരീക്ഷയാണ് ഗേറ്റ്. ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങള്‍ നിശ്ചിത മേഖലയിലെ റിക്രൂട്ട്മെന്റിന് ഗേറ്റ് സ്കോര്‍ ഇപയോഗിക്കാറുണ്ട്.
എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ് വിഷയങ്ങളിലെ ബിരുദതല കോഴ്സുകൾ പൂര്‍ത്തിയാക്കിയവര്‍ക്കും മൂന്നാംവര്‍ഷത്തിലോ ഉയര്‍ന്ന വര്‍ഷത്തിലോ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
2021 ഫെബ്രുവരി 5,6,7,12,13,14 തീയതികളിലാണ് 27 വിഷയങ്ങളിലായി പരീക്ഷകൾ നടക്കുക. അപേക്ഷ നൽകാനുള്ള ലിങ്ക് www.gate.iitb.ac.in/ ൽ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക