തെന്നിന്ത്യൻ സിനിമയിലെ ഒരു കാലത്തെ ഹിറ്റ് നായിക ആയിരുന്നു കസ്തൂരി. നിരവധി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിൽ അഭിനയിച്ച താരമാണ് കസ്തൂരി. ഇപ്പോൾ ബോളിവുഡിൽ ചൂടുപിടിക്കുന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു നടി.
സിനിമാ രംഗത്തു നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കസ്തൂരി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിതിരെ നടി പായൽ ഘോഷ് നടത്തിയ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഇവർ. പായലിന്റെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു ഇവർ വെളിപ്പെടുത്തൽ നടത്തിയത്.
“കൃത്യമായ തെളിവുകൾ ഇല്ലാതെ ഒരാൾക്കെതിരെയും ആരോപിക്കുന്ന ലൈംഗിക അതിക്രമ കേസുകൾ നിലനിൽക്കില്ല. കുറച്ചുപേർക്ക് കുറച്ചുകാലത്തേക്ക് മാന നഷ്ടം സംഭവിക്കുമെന്ന് അല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉപയോഗമില്ല.” – ഇതായിരുന്നു കസ്തൂരി നടത്തിയ പ്രതികരണം.
ഇതിനു താഴെ ആണ് ഒരു വ്യക്തി ഇങ്ങനെ ചോദിച്ചത് – “നിങ്ങൾക്കോ നിങ്ങൾക്ക് വേണ്ടപ്പെട്ട ആർക്കെങ്കിലുമോ ആണ് ഇത്തരത്തിൽ സംഭവിച്ചത് എങ്കിൽ നിങ്ങൾ ഇങ്ങനെ നിയമവശം സംസാരിക്കുമായിരുന്നോ?” ഇതിനു മറുപടി ആയിട്ടാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. “ആർക്കെങ്കിലും എതിരെ എന്തിനാണ്, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്” – ഇതായിരുന്നു താരം നടത്തിയ വെളിപ്പെടുത്തൽ.
വെളിപ്പെടുത്തൽ നടത്തി നിമിഷങ്ങൾക്കകം തന്നെ ഒരുപാട് പേർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ താരത്തെ നിർബന്ധിച്ചു. എന്നാൽ പിന്നീട് താരം ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. വെളിപ്പെടുത്തൽ നടത്തി നിമിഷങ്ങൾക്കകം തന്നെ ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി. വരും ദിവസങ്ങളിൽ ഫോളോ അപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക