പാലക്കാട്: നിലവില്‍ 2203 പേരാണ് കോവിഡ് രോഗം ബാധിച്ച് പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇന്നലെ 172 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൂടാതെ 167 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതുവരെ 56274 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 58152 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു.
വൈക്കത്ത് പതിമൂന്നുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
ഇതുവരെ പരിശോധനാഫലം പോസിറ്റീവായത് 8127 പേര്‍ക്കാണ്. 5863 പേര് രോഗമുക്തി നേടി. നിലവില്‍ 6831 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. ഇതുവരെ 132705 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്നലെ മാത്രം 897 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക