നല്ല സോഫ്റ്റായ പാലപ്പം രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്..? കൃത്യമായ കൂട്ടുകൾ ചേർത്താണ് നല്ല സോഫ്റ്റായ പാലപ്പം തയ്യാറാക്കുന്നത്. ബ്രേക്ക്ഫാസ്റ്റിനു ആരോഗ്യകാര്യത്തിൽ വലിയ സ്ഥാനമാണുള്ളത്. രാവിലത്തെ ഭക്ഷണമാണ് ഒരു ദിവസത്തെ നമ്മുടെ ആരോഗ്യവും ഉന്മേഷവുമെല്ലാം തീരുമാനിക്കുന്നത്. അതായത് പ്രഭാതഭക്ഷണത്തിനു ആരോഗ്യകാര്യത്തിൽ വലിയ പങ്കുണ്ട്. എന്നാലിനി ബ്രേക്ക്ഫാസ്റ്റിനു സോഫ്റ്റായ സ്വാദൂറുന്ന പാലപ്പം ഉണ്ടാക്കി നോക്കാം..;
ഇത് വിളവെടുപ്പ് കാലം, സൺഡ്രോപ്പ് പഴങ്ങളുമായി മെഗാസ്റ്റാർ
ആവശ്യമുള്ളവ ;
ചോറ്- കാല്‍ക്കപ്പ്
പച്ചരി – രണ്ട് കപ്പ്
തേങ്ങ – കാല്‍ക്കപ്പ്
ഈസ്റ്റ് – ഒരു നുള്ള്
വെള്ളം- പാകത്തിന്
തയ്യാറാക്കേണ്ട വിധം ;
തലേ ദിവസം രണ്ട് കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. കുതിർത്ത് വച്ച പച്ചരി നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് അല്പം ചോറ്, തേങ്ങ എന്നിവ ചേര്‍ത്ത് വീണ്ടും നല്ലതുപോലെ അരച്ചെടുക്കണം. തുടർന്ന് ഇതിലേക്ക് ഈസ്റ്റ് ചേർക്കുക. നല്ലതുപോലെ അരച്ചെടുത്തതിനുശേഷം അത് എയര്‍ടൈറ്റുള്ള ഒരു പാത്രത്തിലേക്ക് മാറ്റി അടച്ച് വക്കണം. അടുത്ത ദിവസം ബ്രേക്ഫാസ്റ്റ് സമയത്തേക്ക് ഇത് മാറ്റിവയ്ക്കുക. പിറ്റേന്ന് അടുപ്പിൽ ഒരു കടായി വെച്ച് അതിലേക്ക് പൊങ്ങി വന്ന മാവ് നല്ലതു പോലെ ഒഴിച്ച് കൊടുത്ത് കടായി നല്ലതു പോലെ കറക്കിടെയുക്കണം. ഇത് രണ്ട് മിനിറ്റ് കഴിയുമ്പോള്‍ മറിച്ചിടാതെ തന്നെ വാങ്ങിവെക്കാവുന്നതാണ്. രുചിയൂറുന്ന പാലപ്പം തയ്യാർ.
മൂന്ന് കോടി ഡൗണ്‍ലോഡുമായി ജനപ്രീതി നേടി ചിങ്കാരി…; ടിക്ടോക്കിന്റെ സ്ഥാനം നേടിയെടുക്കുമോ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക