കാസര്‍ഗോഡ്: ഏഴ് വഞ്ചന കേസുകള്‍ കൂടി എം.സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. എംഡി പൂക്കോയ തങ്ങളുടെ പേരിലും കേസുണ്ട്. കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസാണ് ഉള്ളത്. കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനിൽ ചെറുവത്തൂര്‍ സ്വദേശിയുടെ പക്കല്‍ നിന്നും നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന കേസാണുള്ളത്.
ചന്തേര പോലീസ് സ്റ്റേഷനില്‍ ആറ് കേസുകളാണ് ഉള്ളത്. 88,55,000 രൂപ തൃക്കരിപ്പൂര്‍, വലിയപറമ്ബ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി തട്ടിയെന്ന കേസാണ് ചന്തേര സ്റ്റേഷനിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക