മലയാളികളുടെ പ്രിയ നടിയാണ് ലെന. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് ലെന അഭിനയിച്ചിട്ടുള്ളത്.
മഹാകവിക്ക് ജ്ഞാനപീഠ പുരസ്കാരം സമർപ്പിച്ചു
ഏത് കഥാപാത്രവും അനായാസമായി അഭിനയിക്കാൻ കഴിവുള്ള നടികളിലൊരാളാണ് ലെന. മലയാളത്തിൽ തന്റേതായ ഒരു ഇടം ഒരുക്കിയെടുക്കാൻ ഈ അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ഒരു പഴയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലെന. കൂടെ “ചെറുപ്പത്തില്‍ ആണ് എനിക്ക് കൂടുതല്‍ പ്രായമെന്നു തോന്നി. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?”എന്നും ചോദിച്ചിട്ടുണ്ട്. ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക