പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍. പ്രതികള്‍ വില്പന നടത്തിയ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അധികാരമുണ്ടാവും. സഞ്ജയ് കൗള്‍ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. നിക്ഷേപകര്‍ക്ക് സ്വത്തുവകകള്‍ ലേലം ചെയ്തോ വില്പന നടത്തിയോ പണം നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക