കൊച്ചി: വെള്ളിയാഴ്ച നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വര്‍ണ വില ഇന്ന് വീണ്ടും താഴ്ന്നു. 120 രൂപ കുറഞ്ഞ് 36,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില. ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,600 രൂപയായി.
കാവസാക്കി വൾക്കൻ എസ് മോഡലിന് പുതിയ ബ്ലാക്ക് ആൻറ് വൈറ്റ് ഓപ്ഷൻ
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവാണ് സ്വര്‍ണവില നേരിട്ടത്. ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 760 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 200 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുമെന്നാണ് രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം.
ആഗോള വിപണിയില്‍ ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക