ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. സി ആര് പി എഫ് ബറ്റാലിയന് 180ന്റെയും കശ്മീര്‍ പൊലീസിന്റെയും 42 രാഷ്ട്രീയ റൈഫിള്‍സിന്റെയും സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തിയത്.
ഭീകരര്‍ ഈ സംഘത്തിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക