അൺലോക്ക് 5ന്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തന്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് വിവരം അറിയിച്ചത്.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ കൊവിഡിനെപ്പറ്റി താൻ സിനിമ ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
‘ഒടുവിൽ ഒക്ടോബർ 15ന് തീയറ്ററുകൾ തുറക്കുകയാണ്. ലോക്ക്ഡൗണിനു ശേഷം റിലീസാവുന്ന ആദ്യ സിനിമ കൊറോണവൈറസ് ആയിരിക്കുമെന്ന് സന്തോഷപൂർവം അറിയിക്കുന്നു.’- ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് രാം ഗോപാൽ വർമ്മ കുറിച്ചു. ത്രില്ലർ മോഡിലുള്ള സിനിമയാണ് കൊറോണ വൈറസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക