ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടത്തിന് നിരോധനം. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച നിർദേശം വ്യക്തമാക്കിയത്. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും ഡിജിപി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ല. കടകളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് പേർക്ക് പോവാം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികൾ കഴിഞ്ഞ ദിവസം 9000 കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക