➤ബ്രോക്കോളി: വിറ്റാമിൻ എ, സി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളുടെ അടങ്ങിയ ബ്രോക്കോളി ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.
➤ഇലക്കറികൾ : ഇലക്കറികളിൽ ഫോളേറ്റ് ശരീരത്തെ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു, കൂടാതെ ഡിഎൻഎ നന്നാക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്.
➤കൂൺ : രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ ഭക്ഷണത്തിൽ കൂൺ ചേർക്കുന്നത് ഏറെ നല്ലതാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ കൂൺ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
➤നെല്ലിക്ക: വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. നിരവധി രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതിനും സഹായിക്കുന്ന വിവിധ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് നെല്ലിക്ക. ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാനും നെല്ലിക്ക സഹായകമാണ്.
➤മഞ്ഞൾ: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വളരെയധികം സഹായകരമാണ്. കൂടാതെ ഓർമശക്തി, തലച്ചോറിന്റെ പ്രവർത്തനം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും മഞ്ഞൾ വളരെയധികം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും മഞ്ഞൾ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക