➤ശരീരഭാരം കുറയ്ക്കുന്നവർ ആദ്യം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ കഴിക്കരുത്
➤പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
➤എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ പൂർണമായും ഒഴിവാക്കുക.
➤കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഇത് അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നീ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. കാര്‍ബോഹൈട്രേറ്റിന്റെ അളവ് കുറച്ച് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
➤ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ പിന്നെ കഴിക്കുന്നത് നിർത്തുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം.
➤ശരീരഭാരം കുറയ്ക്കാന്‍ വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കും ഒപ്പം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും സഹായിക്കും.
➤വണ്ണം കുറയ്ക്കാൻ വ്യായാമം നിര്‍ബന്ധമാണ്. എല്ലാ ദിവസവും 30-45 മിനിറ്റ് നടക്കുകയോ ജോഗിങിന് പോവുകയോ ചെയ്യുക
➤മാനസിക സമ്മര്‍ദ്ദം എന്നത് മനസിനെ മാത്രമല്ല, ശരീരത്തെയും ബാധിക്കാം. സ്ട്രെസ് മൂലവും ചിലരില്‍ വണ്ണം വര്‍ധിക്കാം. അതിനാല്‍ സ്ട്രെസ് ഒഴിവാക്കുക.
➤ശരിയായി ഉറക്കം ലഭിക്കാത്തത് ശരീരഭാരം കൂടാന്‍ കാരണമാവും. അതിനാല്‍ എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക