വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ ബ്രൊക്കോളി കുട്ടകൾക്ക് നൽകുന്നത് നല്ലതാണ്. ബ്രൊക്കോളിയിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. മാത്രമല്ല മസ്തിഷ്കവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനും കോളിൻ സഹായിക്കുന്നു. ആവിയില്‍ ചെറുതായി വേവിച്ച ബ്രൊക്കോളി കുട്ടികൾക്ക് നൽകുന്നത് ബുദ്ധിവികാസത്തിന് സഹായിക്കും. പാൽ എന്നത് കുട്ടികൾക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്.
പാലിൽ നിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കും. കാണപ്പെടുന്ന ‘കോളിൻ’ എന്ന പോഷണം മുട്ടയിലും അടങ്ങിയിരിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ കുട്ടികളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിൽ എത്തുന്നതിന് അവക്കാഡോ നല്ലതാണ്. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ബി കോപ്ലക്സ് വിറ്റാമിന്‍ കുട്ടികളിലെ ടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക