ഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് തള്ളിവീഴ്ത്തിയത് കാര്യമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ ഉന്തിലും തള്ളിലും നിലത്തുവീണ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈന്തപ്പഴ ഇറക്കുമതി; ടി.വി.അനുപമ ഐഎഎസിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി
രാജ്യത്തെ ആകെ ഒരു മൂലയിലേക്ക് തള്ളിമാറ്റുകയും അടിച്ചൊതുക്കുകയുമാണ്. തന്നെ തള്ളിയിട്ട സംഭവം വലിയ കാര്യമൊന്നുമല്ലെന്നും രാജ്യത്തെ സംരക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും ലാത്തിയും തള്ളിവീഴ്ത്തലും സഹിക്കാന്‍ തയാറാണെന്നും രാഹുല്‍ പറഞ്ഞു. തന്റെ ജോലി രാജ്യത്തെ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക