ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്റുകളിൽ ഒക്ടോബര്‍ 15 ന് റിലീസ് ചെയ്യും . ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ആഷിക് ഉസ്മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഗോള്‍ഡന്‍ സിനിമയാണ് ഗള്‍ഫില്‍ ചിത്രം റിലീസിനെത്തിക്കുന്നത്. കൊവിഡ് വ്യാപനത്തിനു ശേഷം ആദ്യം തിയേറ്ററിലെത്തുന്ന ഇന്ത്യന്‍ സിനിമയായിരിക്കും ലവ്.
ചിത്രത്തില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോഗുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാള സിനിമയാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
https://www.facebook.com/ashiq.usman.5/posts/10215408472885626?__cft__[0]=AZX_FY5gLC8uSogj1BBYYELk2-4MzFqvQS7xhs_WZlKn5OSg-KjPsP-Ut3RGkZPmqo38FO3ZAP0Tnunhsn3ujc9lhXloEDCTdkmQf0aI_kVgX1DWXEvPcAROSnWGLezyvB9UMj1akETTmxC1Ro_S8nvr&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക