ഇന്ത്യ – ചൈന സംഘർഷത്തെ തുടർന്നാണ് ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഗെയിം ആയിരുന്നു പബ്ജി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു എന്നാരോപിച്ചാണ് പബ്ജിക്ക് എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.
ഇപ്പോഴിതാ ഇന്ത്യയില്‍ തിരിച്ചുവരാനൊരുങ്ങുകയാണ് പബ്ജി. എയർടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈൽ ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യൻ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. തുടർന്ന് ചർച്ചകൾ സജീവമല്ലാതായി. തുടർന്നാണ് ഇപ്പോൾ എയർടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈൽ ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്ന വാർത്ത വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക