വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജോ ബൈഡനുമായുള്ള അടുത്ത സംവാദമെങ്കില്‍ പങ്കെടുക്കാനില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വെര്‍ച്വല്‍ സംവാദത്തിനുവേണ്ടി തന്റെ സമയം പാഴാക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് കോവിഡ് മുക്തനാകാതെ താൻ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 15 നാണു രണ്ടാമത് സംവാദം നടക്കുന്നത്. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് പങ്കെടുക്കുന്ന രീതിയിലായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഈ നിര്‍ദേശമാണ് ട്രംപ് തള്ളി കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക