കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ച് മകന് ചിരാഗ് പാസ്വാന്. ഇപ്പോള്‍ ഈ ലോകത്ത് ഇല്ലെങ്കിലും, എവിടെയാണെങ്കിലും എപ്പോഴും തന്റെ കൂടെയുണ്ടാകുമെന്ന് തനിക്ക് അറിയാമെന്നാണ് അച്ഛനെ ഓര്‍ത്തുകൊണ്ട് ചിരാഗ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.
‘മിസ് യൂ പപ്പാ’ എന്നുകൂടി പറഞ്ഞുകൊണ്ട് അച്ഛനോടൊത്തുള്ള തന്റെ ബാല്യകാലത്തെ ചിത്രവും ചിരാഗ് പാസ്വാന് നല്‍കിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രാം വിലാസ് പാസ്വാന് ആന്തരിക്കുന്നത്. 74 വയസായിരുന്നു. അടുത്തിടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് സുഖം പ്രാപിച്ചുവരുന്നതിനിടെ ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ചാണ് മരണം സംഭവിക്കുന്നത്.
पापा….अब आप इस दुनिया में नहीं हैं लेकिन मुझे पता है आप जहां भी हैं हमेशा मेरे साथ हैं।
Miss you Papa… pic.twitter.com/Qc9wF6Jl6Z— युवा बिहारी चिराग पासवान (@iChiragPaswan) October 8, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക