വാട്സ് ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം എന്ന രീതിയിൽ ഓൺലൈൻ തട്ടിപ്പിന് ശ്രമം. ഓൺലൈൻ തട്ടിപ്പിന്റെ പുതുവഴികളിൽ വഞ്ചിതരാകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ വാട്സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങളാണ് അടുത്തിടെ വ്യാപകമായി ഷെയർ ചെയ്യുന്നത്.
സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് എത്തുന്നത്. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ‑ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നൽകിയിരിക്കുന്നത്.
‘രാമകൃഷ്ണന് പറഞ്ഞതാണ് സത്യം, കൂടുതല്‍ പ്രതികരണത്തിനില്ല’: കെ.പി.എ.സി ലളിത
ഇതിൽ കബളിപ്പിക്കപ്പെട്ട് നിരവധി പേര് സന്ദേശം ഷെയർ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നു.
പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താൽ, ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.
ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിംഗ് വിവരങ്ങൾ ശേഖരിച്ച് ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യതയെന്നും, ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക