ഇന്ത്യയിലാണ് മുസ്ലീങ്ങള്‍ ഏറ്റവുമധികം സന്തുഷ്ടരായി ജീവിക്കുന്നതെന്നും ലോകത്ത് എവിടെയെങ്കിലും ഒരു രാജ്യത്തെ ഭരിച്ച വിദേശ മതം ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ലെന്നും നിങ്ങള്‍ക്ക് ഇവിടെ നില്ക്കണമെങ്കില് ഹിന്ദു മേധാവിത്വം അംഗീകരിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു മതങ്ങൾക്ക് അവകാശം നൽകുന്ന രാജ്യമല്ല പാകിസ്ഥാൻ. അത് മുസ്ലിം രാജ്യമായി തന്നെ സൃഷ്ടിക്കപ്പെട്ടതാണ്. എന്നാൽ, ഇന്ത്യയിൽ എല്ലാ മത വിശ്വാസികളും ഒത്തൊരുമിച്ചു നിൽക്കുന്നു. നമ്മൾ അവർക്കുവേണ്ടി കൂടിയും ഇടങ്ങൾ സൃഷ്ടിച്ചു. അതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു. ദേശീയ മൂല്യങ്ങളുടെയും സ്വഭാവത്തിന്റെയും പ്രതീകമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക