മലപ്പുറം തിരൂർ കൂട്ടായിയിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസർ അറാഫത്താണ് മരിച്ചത്. കൂടാതെ രണ്ട് പേർക്ക് പരുക്കേറ്റു. സംഭവം ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു. യാസർ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എൽ.പി സ്കൂൾ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടിയിരിക്കുന്നത് പതിവായതിനാൽ തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ ഇവർക്ക് താക്കീത് നൽകിയിരുന്നു.
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
എന്നാൽ സമാനമായ രീതിയിൽ ഇന്നലെ രാത്രിയും കൂട്ടം കൂടിയിരുന്നത് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിനും കാരണമാവുകയായിരുന്നു. തുടർന്നാണ് യാസറിനെ വെട്ടി കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിനായി
യാസർ അറഫാത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക