കോണ്‍ഗ്രസ് ദേശീയ വക്താവും അഭിനേത്രിയുമായ ഖുശ്ബു ബിജെപിലേക്കെന്ന് സൂചന. നേരത്തെയും ഖുശ്ബു ബിജെപിയിലേക്കെത്തുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്ന് ഖുശ്ബു ആ വാർത്തകളെല്ലാം നിരസിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെയാണ് വീണ്ടും വാർത്തകൾ പുറത്തുവന്നത്.
നടി കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാതിരുന്നതില് ഉള്‍പ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാര്‍ട്ടി വിടുമെന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അതേസമയം, തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ശേഷമാകും താരം ഡല്‍ഹിയിലെത്തി ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കുക എന്ന വാർത്തകൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക