അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായതായി റിപ്പോർട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് വൈറ്റ് ഹൗസാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്ബെയിന് റാലിക്കായി അദ്ദേഹം ഫ്ളോറിഡയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും
ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഒക്ടോബര്‍ രണ്ടിനാണ്. തുടർന്ന് മൂന്ന് ദിവസം മിലിട്ടറി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തുകയായിരുന്നു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക