നിത്യജീവിതത്തിൽ നമുക്ക് വരുന്ന തെറ്റുകള്‍ മുതൽ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് വഴിയൊരുക്കുന്നു. നമുക്ക് വരുന്ന തെറ്റുകൾ ഒഴിവാക്കി കൊഴിച്ചിലിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ഒപ്പം മുടിക്ക് മികച്ച പരിചരണം നടത്തുകയും വേണം. അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…
1. മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ മാർഗമാണ് ചൂടെണ്ണ കൊണ്ടുള്ള മസാജ്. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയോ ഒലിവെണ്ണയോ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് അൽപസമയത്തേക്കു കെട്ടിവയ്ക്കാം. ശേഷം ഒരുമണിക്കൂർ സമയം എണ്ണ തേച്ചുപിടിപ്പിച്ച് ഷാംമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
2. നനഞ്ഞിരിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോകും. അതിനാൽ കുളി കഴിഞ്ഞാലുടന്‍ മുടി ശരിയായ രീതിയിൽ ഉണക്കാൻ ശ്രമിക്കണം. ടവൽ വച്ച് മൃദുവായി വേണം നനവു കളയാന്‍. ഡ്രയർ ഉപയോഗിച്ച് മുടിയുണക്കുന്നതു ശീലമാക്കുന്നവരിലും മുടി കൊഴിച്ചിൽ വർധിക്കും.
3. കുളി കഴിഞ്ഞതിനു ശേഷം ശരിയായ ചീപ്പ് വേണം ഉപയോഗിക്കാൻ. പല്ലകലം കുറഞ്ഞ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം പല്ലകലം കൂടിയ ചീപ്പാണ് ഉപയോഗിക്കേണ്ടത്.
4. മുടിയുടെ ആരോഗ്യത്തിന് ശ്രദ്ധവേണം
5. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി പിളരുന്നതിനെ തടയും. ഒരുകപ്പു വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗിട്ട് തിളപ്പിക്കാം. ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.
6. മുടിയുടെ പരിചരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങൾക്കും വലിയ പങ്കുണ്ട്. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്
7. ഡയറ്റ് ചെയ്യുമ്പോൾ മുടി കൊഴിച്ചിൽ വർധിക്കുകയേയുള്ളു. ആരോഗ്യകവും പോഷകവുമായ ഭക്ഷണം ലഭിച്ചാൽ മാത്രമേ മുടിയും തഴച്ചു വളരൂ.
8. മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. അനാവശ്യമായ പ്രശ്നങ്ങളും ടെൻഷനും ഒഴിവാക്കി സന്തോഷവും സമാധാനത്തോടെയും ഇരിക്കൂ, മുടികൊഴിച്ചിൽ പമ്പ കടക്കുന്നതു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക