കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ എന്‍.സി.പി നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുമെന്ന് റിപ്പോർട്ട്. എന്‍സിപി നേതൃത്വത്തിന്റെ നിലപാട് പാലാ സീറ്റ് വിട്ട് നല്കി യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങേണ്ടതില്ലെന്നാണ്. പാല സീറ്റ് കൈവിടേണ്ടി വരുമെന്ന ആശങ്ക എന്‍.സി.പിക്കുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിൽ സിറ്റിങ് സീറ്റ് കൈവിടരുതെന്നും ഉണ്ടെന്നാണ് സൂചന.
ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ അവാർഡ് ജേതാവ് ഭാനു അതയ്യ അന്തരിച്ചു
മാണി സി കാപ്പന്റെ നിലപാട് പാലാ സീറ്റ് വിട്ട് കൊടുത്ത് കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങില്ലെന്നാണ്. എന്നാല്‍ എ.കെ ശശീന്ദ്രന് പക്ഷത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാത്ത പശ്ചാത്തലത്തില്‍ പരസ്യപ്രതികരണം വേണ്ടന്നാണ്. പാലായിലെ സീറ്റ് വിഭജന വിഷയത്തില്‍ ജോസ് കെ. മാണിയുമായി സി.പി.എം ഏകപക്ഷീയമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന പരാതിയും എന്‍.സി.പി നേതൃത്വം ഉന്നയിക്കുകയുണ്ടായി. മാണി സി. കാപ്പന് യോഗത്തില്‍ സ്വീകരിക്കുന്നത് സീറ്റ് വിട്ട് കൊടുത്ത് കൊണ്ട് മുന്നണിയില്‍ തുടരേണ്ട സാഹചര്യമില്ലെന്ന നിലപാടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക