കണ്ണൂർ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 537 പേര്‍ക്ക് കൂടി ഇന്നലെ (ഒക്ടോബര്‍ 18) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 13842 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 441 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 29 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 11 പേരുമാണ് രോഗമുക്തരായത്.
കണ്ണൂർ ജില്ലയില്‍ 462 പേര്‍ക്ക് കൂടി കൊവിഡ്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
മുണ്ടയാട് സിഎഫ്എല്‍ടിസിയിൽ നിന്ന് ആറ് പേരും എംഐടി ഡിസിടിസിയിൽ നിന്ന് അഞ്ച് പേരും പരിയാരം ഗവ.മെഡിക്കല്‍ കോളേജ്, ശ്രീ ചന്ദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് നാല് പേർ വീതവും സ്കൈ പേൾ, മിംസ് കണ്ണൂർ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര് വീതവുമാണ് രോഗമുക്തരായത്.
ജിംകെയർ, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, ജീവനം ഹോസ്പിറ്റൽ, ജോസ്ഗിരി ഹോസ്പിറ്റൽ, മിഷൻ ഹോസ്പിറ്റൽ തലശേരി, സ്പോർട്സ് ഹോസ്റ്റൽ സിഎഫ്എല്‍ടിസി, ധനലക്ഷ്മി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ആശിർവാദ് ഹോസ്പിറ്റൽ, കീഴൂർ സിഎഫ്എല്‍ടിസി, തലശേരി ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, എംസിസി, കീഴ്മാട് സിഎഫ്എല്‍ടിസി എർണാകുളം, ഐക്യു ആർഎ ഹോസ്പിറ്റൽ, കൊളശ്ശേരി സിഎഫ്എല്‍ടിസി, മിംസ് കോഴിക്കോട്, മൗലാന ഹോസ്പിറ്റൽ മലപ്പുറം, ഓൾഡ് ഏജ് ഹോം, എംഎം ഹോസ്പിറ്റൽ പാപ്പിനിശേരി, ഹിൽ പാലസ് റിസോർട്ട്, സിയോൺ ഇൻ്റർനാഷണൽ, സ്കൈപാലസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക