കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദ്ദീന് എം എല്‍ എയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കി. സി ടി അഹമ്മദലിയാണ് പുതിയ ചെയര്മാന്. സ്ഥാനം ഒഴിയാന്‍ നേരത്തേ തന്നെ കമറുദ്ദീന് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പുനസംഘടനയെത്തുടര്ന്നാണ് മാറ്റം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യു ഡി എഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചത്.
അതിനിടെ കേരളകോണ്‍ഗ്രസ് എമ്മില്‍ നിന്ന് പത്തനംതിട്ടജില്ലയിലെ ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫാണ് കോട്ടയം ജില്ലയിലെ യു ഡി എഫ് ചെയര്മാന്. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കണ്‍വീനര്‍ സ്ഥാനവും ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ചെയര്മാന് സ്ഥാനവും ആലപ്പുഴ ജില്ലയിലെ കണ്വീനര്സ്ഥാനവും ഒഴിച്ചിട്ടിരിക്കുകയാണ്. തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക