ബാലതാരമായെത്തിയ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സനൂഷ. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അടുത്തിടെ താൻ വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് സനൂഷ രംഗത്തെത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ തന്റെ പെറ്റ് ഡോഗിനൊപ്പമുള്ള രസകരമായ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.
ജഗ്ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് പോസ്റ്റ് ചെയ്തത്. ജഗ്ഗുവിനെ ചാടിക്കാനുള്ള കഠിന ശ്രമത്തിലാണ് സനൂഷ. എന്നാൽ പലവിധ അടവുകൾ എടുത്തിട്ടും ജഗ്ഗു ചാടുന്നില്ല എന്നാണ് പറയുന്നത്.
ജഗ്ഗുവിന് ചുറ്റും നിന്നു ചാടുന്ന സനൂഷയാണ് വിഡിയോയിൽ. ജിങ്ഗിടി ജിങ് … പല വിധ അടവുകൾ എടുത്തിട്ടും ജമ്പ് ചെയ്യാത്ത ബൈറ്റർ ജഗ്ഗു ബോയ്. ഇങ്ങനെ ഒരു ചെറുപ്പകാലം അവനുണ്ടായിരുന്നു- സനൂഷ കുറിച്ചു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക