തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദർശനത്തിന് അഞ്ച് പേർ മാത്രമേ സ്ഥാനാർത്ഥികൾക്കൊപ്പം പാടുള്ളു. പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ റോഡ് ഷോയ്ക്ക് അനുവദിക്കൂ. കൊട്ടിക്കലാശവും ജാഥകളും വിലക്കിയിട്ടുണ്ട്.
നിർേേദശത്തിൽ പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും പറയുന്നു.
സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ; രണ്ട് തവണ ട്രയൽ നടത്തിയെന്നും മൊഴി
വെള്ളവം സോപ്പും ബൂത്തിന് പുറത്ത് കരുതണമെന്നും സാനിറ്റൈസർ ബൂത്തിനകത്ത് നിർബന്ധമാണെന്നുംനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് ബൂത്തിനകത്ത് പ്രവേശനം അനുവദിക്കുകയുള്ളു. ഫെയ്സ് ഷീൽഡും കൈയ്യുറയും പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കി. മാസ്ക് വോട്ടർമാർക്ക് നിർബന്ധമാണ്. തപാൽ വോട്ട് കൊവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും അനുവദിക്കും. രണ്ടു ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചന. ഡിസംബർ 11ന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക