തിരുവനന്തപുരം: സാമൂഹിക അകലം മുതലെടുത്ത് വാട്സാപ്പ് വഴി കൂട്ട കോപ്പിയടി കണ്ടത്തിയതിനെ തുടര്‍ന്ന് ഇന്നലെനടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ചു കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ വഴിയാണ് കോപ്പിയടി നടത്തിയത്.
കണ്ണൂരില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ മരിച്ചു; സംഭവം കളിക്കുന്നതിനിടെ
ബി ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സാപ്പ് ഗ്രൂപ്പ് വഴി ഉത്തരങ്ങള്‍ കൈമാറുകയായിരുന്നു. ഇന്‍വിജിലേറ്റര്‍ ശാരീരിക അകലം പാലിച്ചതാണ് പരീക്ഷാര്‍ത്ഥികള്‍ മറയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക