ബെംഗളൂരു: വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരത്തിൽ പ്രളയം. വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉൾപ്പെടെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കണ്ണൂരില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ മരിച്ചു; സംഭവം കളിക്കുന്നതിനിടെ
ഹൊസാകരെഹള്ളിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചുവന്ന കാർ ഒഴുകുന്നതിന്റെ 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ വൈറലായി. 15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വിഡിയോയും സൈബർ ലോകം ഏറ്റെടുത്തു.
വെള്ളം കയറിയ ഒരു വീട്ടിൽനിന്നും കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ച് എതിർവശത്തുള്ള വീടിന്റെ രണ്ടാംനിലയിലുള്ളവരുടെ കയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ബെംഗളൂരുവിൽ മഴ ശനിയാഴ്ചയും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
#Karnataka | On camera, men save babies as heavy rain floods streets
@CMofKarnataka @NizzamSarkar@rubusmubu pic.twitter.com/ES0hCZ585K— Maheboob Bagwan (@Maheboobbagwa1) October 24, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക