സംസ്ഥാനത്ത് പതിനായിരത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ നിന്ന് ഇപ്പോൾ കുറവായെങ്കിലും സമ്പർക്ക പട്ടികയിൽ വർദ്ധനവ് തന്നെയാണുള്ളത്. രോഗം ബാധിക്കുന്നവരിൽ ആരോഗ്യപ്രവർത്തകരും കൂടുതലാണ്. ഇപ്പോഴിതാ വിയ്യൂരിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 51 തടവുകാര്‍ക്കും ഏഴ് ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് വിപുലമായ പരിശോധന നടത്തിയപ്പോഴാണ് മാവോവാദി നേതാവ് രൂപേഷ് ഉള്‍പ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക