കൊച്ചി ബിനാലെ ഈ വർഷം ഇല്ല. തീരുമാനം കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്.കൂടാതെ സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായി. നടക്കേണ്ടിയിരുന്നത് ബിന്നാലെയുടെ അഞ്ചാം പതിപ്പാണ്. ബിനാലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നത് വെല്ലുവിളിയാണ്.
ഓൺലൈനായി ബിനാലെ നടത്തുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു. എന്നാൽ ഇതും പ്രയാസമായതിനെ തുടർന്നാണ് ബിനാലെ ഈ വർഷം നടത്തേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. പകരം സംഘാടകരായ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ, 2021ൽ ബിനാലെ നടത്തുമെന്ന് അറിയിച്ചു. ബിനാലെ കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകിയിരുന്ന ഒന്നായിരുന്നു. വിദേശകളടക്കം നിരവധി പേരാണ്ബിനാലെയ്ക്കായി എത്തിയിരുന്നത്. അടുത്ത കൊല്ലം കൊവിഡ് പ്രതിസന്ധി കടന്ന് കൊച്ചിയിൽ കലാ മാമാങ്കത്തിന് കൊടി ഉയരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക