തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ വില കുറഞ്ഞ രാഷ്ട്രീയ കളികൾക്കായി ആരോഗ്യ പ്രവർത്തകരെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ.
ഉത്തർപ്രദേശിൽ ഹത്രാസെങ്കിൽ കേരളത്തിൽ വാളയാർ, രണ്ടും ഭരണകൂട ഭീകരതയുടെ ഒരേ മുഖങ്ങൾ : രമേശ് ചെന്നിത്തല
കോവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മാസങ്ങളായി വലിയ ആരോഗ്യ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നത്. അതിനിടയില്‍ ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നും ഇത് കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ മോശം പെരുമാറ്റം കാണിച്ചാല്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക