ഇന്ത്യയിലേയ്ക്ക് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ പ്രഖ്യാപിച്ചു. ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്നൗവിലേയ്ക്ക് 18 എണ്ണവും ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഒമ്പത് എണ്ണവുമാണ് എയര്‍ ഇന്ത്യയുടെ മറ്റു സർവീസുകൾ.
വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ പ്രഖ്യാപിച്ചത്. നവംബർ ഡിസംബർ മാസങ്ങളിലായി ഒമ്പത് സർവീസുകൾ ആകും കേരളത്തിലേക്ക് ഉണ്ടാകുക. കേരളത്തിലേക്ക് കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സർവീസ് നടത്തുക. യാത്രയ്ക്കായി പാസ്പോര്‍ട്ട് കോപ്പി സഹിതം ജിദ്ദ മദീനയിലെ എയർ ഇന്ത്യൻ ഓഫീസിൽ എത്തി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. മുതിര്‍ന്നവര്‍ 1361 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ 1061 റിയാല്‍, രണ്ട് വയസിന് താഴെ 194 റിയാൽ എന്നതാണ് ടിക്കറ്റ് നിരക്കുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക