മുംബൈ: കൊവിഡിനെതിരെ ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി പരിശോധന നടത്തിയത് ചുമയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്. മുംബൈയിലെ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. കേന്ദ്രമന്ത്രി, സംവിധായകന് അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ നടി പായല്‍ ഘോഷ് തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലേ) ചേരുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിരവധി പേരാണ് പരിപാടിക്ക് എത്തിയത്.
സംവരണ വിഷയത്തില്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി നാളെ യോഗം ചേരും
കഴിഞ്ഞ ദിവസം കൊവിഡ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുകും ചെയ്ത അത്താവാലെയുടെ ദൃശ്യങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക