നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള 2017ലെ ഉത്തരവ് മാറ്റമില്ലാതെ തുടരാന്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് തീരുമാനിച്ചു. ഉത്തരവിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെ രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചത്.
ക്ലൗഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും
അമേരിക്കയിലെ കേബിള്‍, വയര്‍ലെസ്, ബ്രോഡ്ബാന്റ് സേവനദാതാക്കള്‍ വെബ്സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും ടെലികോം നെറ്റ് വര്‍ക്കില്‍ വിലക്കേര്‍പ്പെടുത്തുന്നതും നെറ്റ്ഫ്ളിക്സ് പോലുള്ള വീഡിയോ സേവനങ്ങള്‍ ഉപയോക്താക്കളിലേക്ക് വേഗതയില്‍ എത്തണമെങ്കില്‍ അധികചാര്‍ജ് ഈടാക്കുന്നതും വിലക്കുന്നതാണ് 2015 ല്‍ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് അവതരിപ്പിച്ച ഇന്റര്‍നെറ്റ് സമത്വ നിയമം.
ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തും വെള്ളമുണ്ടെന്ന് നാസ
എന്നാല്‍ പിന്നീട് വന്ന ട്രംപ് ഭരണ കൂടം നിയമിച്ച ഇന്ത്യന്‍ വംശജനായ അജിത് പൈയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന് ഈ നിയമങ്ങള്‍ അസാധുവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക