പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ കുടുംബത്തിന് കെപിസിസിയുടെ ധനസഹായം 5 ലക്ഷം രൂപ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി. താഹക്കും അലനുമെതിരെ യുഎപിഎ ചുമത്തിയത് കേന്ദ്ര സർക്കാരല്ല എന്നും കാപട്യ കമ്മ്യൂണിസ്റ്റായ പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഎപിഎ നീക്കം ചെയ്യാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ചെയ്യാൻ കഴിയുന്ന സഹായങ്ങളെല്ലാം നൽകാൻ സർക്കാർ തയാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബാർ കോഴയുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കും
പണപ്പിരിവ് നടത്തി പുട്ടടിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും പ്രളയ ദുരിതത്തിനായി കോൺഗ്രസ് സമാഹരിച്ച തുകയിൽ നിന്ന് കെപിസിസി അധ്യക്ഷന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് തുക കൈമാറുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഉടൻ തന്നെ കെ.പിസിസി പ്രഖ്യാപിച്ച ആയിരം വീടുകളുടെ പൂർണ വിശദാംശങ്ങൾ പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക