അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരമായ പോസ്റ്റാണ് വൈറലാകുന്നത്. ഇരുട്ടത്ത് നില്ക്കുന്ന തന്റെ ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒരു പ്രേതവും ഇരിക്കുന്നുണ്ട്. ഈ ചിത്രത്തിന് അശ്വതി നല്കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
”ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ” എന്നാണ് ചിത്രത്തിന് അശ്വതി ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകരും നല്‍കിയിരിക്കുന്നത്. ഇതിലേതാ കോക്കാച്ചി എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഭയങ്കര ധൈര്യം തന്നെ, ചേച്ചിയും സൂക്ഷിച്ചോ എന്നിങ്ങനെയാണ് ചില കമന്റുകള്‍. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ തിളങ്ങിയ താരമാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
സീരിയിന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങളും രസകരമായ പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്.
https://www.instagram.com/p/CG-TlS_nem5/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക