സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കമ്മീഷന് അധ്യക്ഷ പറഞ്ഞു.
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായുള്ള വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.
സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്കിയ സ്ത്രീക്കെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ബലാത്സംഗത്തിനിരയായ സ്ത്രീ ആത്മാഭിമാനമുള്ളയാളാണെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക