അച്ഛന്റെ മരണം ചൊല്ലി എല്ലാവരും രഷ്ട്രീയം കളിയ്ക്കുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മകൻ ചിരാഗ് പസ്വാൻ. രാം വിലാസ് പസ്വാന്റെ മരണത്തിൽ അന്വേഷണം ആവിശ്യപ്പെട്ട ഹിന്ദുസ്ഥാനി അവാം മോർച്ചയെ വിമർശിച്ച് രംഗത്തെത്തിയതാണ് മകൻ ചിരാഗ് പസ്വാൻ. പസ്വാന്റെ മരണത്തിൽ മകനെതിരേ ആരോപണം ഉന്നയിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.എ.എം അധ്യക്ഷനായ ജിതൻ റാം മഞ്ജി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്ക് കത്തയിച്ചത്. ഇതിന് പിന്നാലെയാണ് ചിരാഗ് പസ്വാന്റെ പ്രതികരണം.
ന്യൂസിലന്റ് മന്ത്രിസഭയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് ആശംസകളുമായി മുഖ്യമന്ത്രി
രാം വിലാസ് പാസ്വാന്റെ മരണത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അത് ദൂരീകരിക്കാന്‍ അദ്ദേഹത്തിന്റെ മകന് ചിരാഗ് പാസ്വാനെ ചോദ്യം ചെയ്യണമെന്നും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പറഞ്ഞു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് രാം വിലാസ് പാസ്വാനെ പ്രവേശിപ്പിച്ച ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവിടാതിരുന്നത്? ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് പേരെ മാത്രം രാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ കാണാന്‍ അനുവദിച്ചത്? ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതൻ റാം മഞ്ജി ചോദിച്ചിരുന്നു.
കോവിഡ് തലച്ചോറിന്റെ ധാരണാ ശക്തിയെ ബാധിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ
അതേസമയം, ചിരാഗ് പാസ്വാനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അടക്കം രംഗത്തെത്തിയിരുന്നു. അന്തരിച്ച പിതാവിന്റെ ഛായാചിത്രത്തിന് മുന്നില്‍ ചിരാഗ് പാസ്വാന്റെ അവതരണം. ബോളിവുഡില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം ലഭിക്കണം! എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക