കണ്ണൂർ :മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ., എയ്ഡഡ് സ്കൂളുകളില്‍ എട്ടാംക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒഴികെയുള്ളവര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോറം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ kmtwwfb.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 31 ന് മുമ്പ് ലഭിക്കണം. ഫോണ്‍:0497 2705197.
ദീപാവലിക്ക് പടക്കങ്ങള്‍ വില്ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക