ശംഖുമുഖം കടപ്പുറം അപകടാവസ്ഥയിലായ സാഹചര്യത്തിൽ സഞ്ചരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്നാണ് ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകള്‍ നവംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കു തുറന്നു കൊടുത്തിരുന്നു.
കണ്‍തടത്തിലെ കറുപ്പ് പെട്ടെന്ന് മാറണോ..? നാരങ്ങയിലുണ്ട് സൂത്രങ്ങൾ
ബീച്ചുകൾ തുറന്നുകൊടുത്ത സാഹചര്യത്തിൽ നിരവധി സന്ദർശകർ ശംഖുമുഖത്ത് ദിവസവും എത്തിയിരുന്നു. എന്നാൽ ഇനി വേലിയേറ്റ മേഖലയില്‍നിന്നുള്ള 100 മീറ്റര്‍ പ്രദേശത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. സ്ഥലത്തെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ബിസ്കറ്റ് ടേസ്റ്റ് നോക്കണം; അപേക്ഷ ക്ഷണിച്ചു, ശമ്പളം 38 ലക്ഷം രൂപ!
പ്രതികരിക്കാൻ ഇവിടെ എഴുതുക